ഒന്നിനൊന്നോടു വേറിട്ടൊരു ഒന്ന് തോന്നിയാല്‍ ഉപമിക്കാനാവില്ലതിനെ മറ്റൊന്നിനോട് അത് പ്രണയമാകുമെങ്കില്‍... എനിക്കറിയാം, നീ വിചാരിച്ചിരുന്ന ഒന്നായിരുന്നില്ല ഞാന്‍ എനിക്കറിയാം, ഈ പ്രകടനമത്രയും പ്രകടമായത്... രണ്ട് മാത്രമായിരുന്നെന്ന്. ഞാന്‍ ഉദ്ദേഷിച്ചതെന്തോ അതായിരുന്നില്ല ഞാന്‍ ഞാന്‍ കണ്ട സ്വപ്നങ്ങള്‍ അതായിരുന്നില്ല നീ പിന്നെന്തിനു ഞാനിത്ര അസ്വസ്ഥനാകണം? നീ തേടിയത് കിട്ടിയെന്നു പ്രതീക്ഷിച്ചു നിന്റെ പ്രതീക്ഷ ഞാനായിരുന്നെന്നും പ്രതീക്ഷിച്ചു പക്ഷെ... ഞാനത് ആയിരുന്നില്ല ഇനിയൊരിക്കലും ആയിരിക്കുകയുമില്ല... നീയാഗ്രഹിച്ചതും, നീ തേടിയതും. ഇതറിഞ്ഞാണോയെന്തോ കവി പാടിയത്, "നിനക്കുണ്ടൊരു ലോകം എനിക്കുമിണ്ടൊരു ലോകം നമുക്കില്ലൊരു ലോക"മെന്ന്. ഇപ്പോള്‍ എല്ലാം കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍ പകലറിവ് പോല്‍ ഒന്നറിയുന്നു ഞാനുമൊരു ഒന്നാണെന്ന്... ഒന്ന് ചോദിക്കട്ടെ, ഇനിയാ പണ്ഡാരം പിടിച്ച പ്രണയത്തിന്റെ ഒന്ന് ഇതെങ്ങാനുമാണോ ആവോ...??
2 comments:
:)
upama!!
Post a Comment